വാഹനാപകടത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി മരിച്ചു

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റുമായ ബേബി പെരിമാലിൽ അന്തരിച്ചു. ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്. എറണാകുളത്ത് ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം കോഴിക്കോട് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ മണാശേരിയിൽ വച്ച് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബേബിയെ അൽപ്പ സമയത്തിന് ശേഷം കെഎസ്ആർടിസി ബസിലാണ് ആശുപത്രിയിൽ എത്തിച്ചത്. രക്തം വാർന്നു മരിച്ചെന്നാണ് പ്രാഥമിക വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group