ഒളിമ്പിക്‌സ് ആരംഭിക്കുന്നതോടെ ലോകത്ത് ഐക്യം പുനഃസ്ഥാപിക്കപ്പെടട്ടെ :ഫ്രാൻസിസ് മാർപാപ്പാ

ഒളിമ്പിക്‌സ് ആരംഭിക്കുന്നതോടെ ലോകത്ത് ഐക്യം പുനഃസ്ഥാപിക്കപ്പെടട്ടെയെന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിലെ പാരീസിൽ ജൂലൈ 25-ന് ഒളിമ്പിക്സ് മത്സരങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്‌സിൽ ഇതേ ദിവസം കുറിച്ച സന്ദേശത്തിലാണ് ലോകസമാധാനത്തിനായി പാപ്പാ വീണ്ടും ആഹ്വാനം ചെയ്‌തത്‌. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് വെടിനിറുത്തലിനായി നടത്തിയ നിർദ്ദേശം എല്ലാവരും പാലിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ അധികാരങ്ങൾ കൈയ്യാളുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

“ലോകത്ത് സമാധാനം ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സംഘർഷങ്ങൾ പരിഹരിക്കപ്പെടുകയും ഐക്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്നുള്ള പ്രതീക്ഷയിൽ, ഒളിമ്പിക്‌സ് സന്ധി എല്ലാവരും മാനിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെ” എന്നതായിരുന്നു പാപ്പായുടെ സന്ദേശം. #ഒളിമ്പിക്‌സ് വെടിനിറുത്തൽ (#OlympicTruce), #പാരീസ്2024 (#Paris2024) എന്നീ ഹാഷ്ടാഗുകളോടെയാണ് പാപ്പാ തന്റെ ട്വീറ്റ് കുറിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m