ഭരണഘടനയിൽ നിന്ന് ശരിയത്ത് നിയമം ഉൾപ്പെട്ടിരിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൈജീരിയൻ മെത്രാന്‍ സമിതി.പട്ടാളം അടിച്ചേല്‍പ്പിച്ച 1999-ലെ ഭരണഘടനയില്‍നിന്നും ശരിയത്ത് നിയമം സംബന്ധിക്കുന്ന എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് നൈജീരിയ (സി.ബി.സി.എന്‍) നൈജീരിയന്‍ നാഷണല്‍ അസ്സംബ്ലിയുടെ ഭരണഘടനാ പുനപരിശോധന കമ്മിറ്റി മുമ്പാകെ മെമ്മോറാണ്ടം സമര്‍പ്പിച്ചു.ഭരണഘടനയിലെ 10, 38 വിഭാഗങ്ങള്‍ അനുസരിച്ച് ഒരു പ്രത്യേക മതത്തെ ദേശീയ മതമായി അംഗീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും,നൈജീരിയന്‍ കത്തോലിക്ക സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന നിലയിലാണ് തങ്ങള്‍ ഈ മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതെന്നും പറഞ്ഞ മെത്രാന്‍ സമിതി, രാജ്യത്തിന്റെ ഐക്യവും നീതിയും നിലനിര്‍ത്തുന്നതിനായി ഭരണഘടന പുനഃപരിശോധിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ ഗൗരവപൂര്‍വ്വം കാണണമെന്നും അഭ്യര്‍ത്ഥിച്ചു. വിവാദ ഭരണഘടനയിലെ തെറ്റുകള്‍ തിരുത്തുന്നതിന്റെ ഭാഗമായി ശരിയത്ത് നിയമം സംബന്ധിക്കുന്ന എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും സെനറ്റിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് മെത്രാന്മാർ നിവേദനം സമർപ്പിച്ചത് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group