ആഗോള യുവജന ദിനം എല്ലാവരും ഒന്നാണെന്ന യേശുവിന്റെ ആഗ്രഹത്തെ അനുഭവവേദ്യമാക്കുന്നു : മാർപാപ്പാ

വത്തിക്കാൻ ആഗോള യുവജന ദിനം എല്ലാവരും ഒന്നാണെന്ന യേശുവിന്റെ ആഗ്രഹത്തെ അനുഭവവേദ്യമാക്കുന്നു വെന്ന് ഫ്രാൻസിസ് മാർപാപ്പാ.

ലിസ്ബണിലെ ലോകയുവജന ദിനത്തിൽ പങ്കെടുക്കാനെത്തിയ അർജന്റീനയിലെ കോർദൊബാ രൂപതയിൽ നിന്നുള്ള തീർത്ഥാടകരെ ഫ്രാൻസിസ് പാപ്പാ അഭിവാദനം ചെയ്തു സംസാരിക്കുകയായിരുന്നു.

എല്ലാവരേയും ഒന്നിപ്പിക്കുന്ന ഐക്യരൂപമുള്ള വേഷം വിശ്വാസത്തിന്റെതും ദൈവത്തിന്റെയും സഹോദരരുടേയും നേർക്കുള്ള സ്നേഹവുമാണെന്നും പാപ്പാ പറഞ്ഞു.

ആഗോള യുവജന ദിനത്തിനു മുമ്പായി റോമിൽ വരുന്നവർക്ക് ജീവിതത്തിന്റെ അവസാനം വരെ ക്രിസ്തുവിനെ അനുഗമിച്ച ധാരാളം ക്രൈസ്തവരുടെ കാൽപ്പാടുകൾ കാണാം. ചരിത്രത്തിന്റെ വിവിധ ദശകങ്ങളിൽ സ്വന്തം ജീവിതം ക്രിസ്തുവിനായി നൽകിയ വിശുദ്ധരാണവർ. ക്രിസ്തുവിന്റെ ടീം അവരുടെ കളി അവസാന നിമിഷം വരെ കളിക്കുമെന്നാണ് ഇത് പഠിപ്പിക്കുന്നത് എന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group