കൊറോണയുടെ മറവിൽ ക്രൈസ്തവർ അക്രമിക്കപ്പെടുന്നതായി എ.സി.എൻ. ( ACN – Aid to the Church in need )

ACN reports that Christians are being attacked under the guise of Corona.

കോണിഗ്സ്റ്റൻ/ ജർമ്മനി : കൊറോണ വൈറസ് പകർച്ച വ്യാധിയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ മറവിൽ ക്രൈസ്തവ സഭയ്ക്കെതിരായ ആക്രമണങ്ങൾ ലോകരാജ്യങ്ങളിൽ വർധിക്കുന്നതായി റിപ്പോർട്ട്. ക്രിസ്ത്യൻ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡാണ്’ ഈ വിവരം വെളുപ്പെടുത്തിയത്. 23 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനാണ് കണ്ടെത്തൽ നടത്തിയത്. നവംബർ 25-നാണ് എയ്ഡ് ടു ചർച്ച് ഇൻ നീഡ്’ സംഘടന പുതിയ പഠന റിപ്പോർട്ട് പുറപ്പെടുവിച്ചത്. ക്രൈസ്തവരായ ആളുകളെ സർക്കാരോ സർക്കാർ ഇതര സംഘടനകളോ തട്ടികൊണ്ട് പോവുകയും അന്യായമായി തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മതനിന്ദയുടെ പേരിൽ വിവിധ രാജ്യങ്ങളിൽ ക്രൈസ്തവരെ കൊലപ്പെടുത്തുകയും ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കുകയും ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ ഇതിന് സമാനമായ സംഭവം അരങ്ങേറുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ന്യൂനപക്ഷങ്ങളിലെ വിശ്വാസികളായ അംഗങ്ങളെ അന്യായമായി തടങ്കലിൽ വെയ്ക്കുന്ന പ്രവണത വിവിധ രാജ്യങ്ങളിൽ ഉണ്ടെന്നനും ‘എയ്ഡ് ടു ചർച്ച് ഇൻ നീഡ്’ കണ്ടെത്തിയിരുന്നു. ക്രിസ്ത്യൻ യുവതികളെ തട്ടിക്കൊണ്ടു പോകുന്നതും തടങ്കലിൽ പാർപ്പിക്കുന്നതും ഇസ്‌ലാമിക ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ വർധിച്ചു വരുന്നതായും ഉടൻ നടപടികൾ ആവശ്യമാണെന്നും ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ക്രിസ്താനികൾക്കെതിരായ പീഡനങ്ങൾ നടക്കുന്ന 50 രാജ്യങ്ങളിൽ ഓരോ മാസവും ശരാശരി 300-ലധികം ക്രിസ്താനികളെ അന്യായമായി തടങ്കലിലാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മതഭൂരിപക്ഷമല്ലാത്തതിനാൽ ക്രൈസ്തവർക്ക് നീതി നിക്ഷേധിക്കുന്നതും സ്ഥിരം സംഭവങ്ങളായി മാറുന്നുണ്ട്. ജയിലിൽ നിന്ന് മോചിപ്പിക്കുന്ന തടവുകാരുടെ കാര്യത്തിലും മതപരമായ നീതിനിക്ഷേധം ക്രൈസ്തവർ നേരിടുന്നതായി കാണപ്പെടുന്നുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് ക്രൈസ്തവ ആരാധനാലയങ്ങൾ അടച്ചിടുകയും ഓൺലൈൻ കുർബാനകൾ നടത്തുകയും ചെയ്യുന്നതാണ് നിലവിലെ പതിവെങ്കിലും ഈ സാഹചര്യത്തിൽ ദേവാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ വർധിച്ചുയെന്നും റിപ്പോർട്ടുകളുണ്ട്. പ്രത്യേക മതവിഭാഗത്തിന്റെ താല്പര്യങ്ങൾക്ക് മാത്രം ഭരണകൂടം പ്രാധാന്യം നൽകുന്നതിനെ അനുവദിക്കരുതന്നാണ് യു.എന്നിനോട് വിവിധ ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group