കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് വണ്ടാനം ശ്യാം നിവാസിൽ ശ്യാം സന്തോഷിൻ്റെ ഭാര്യ നികിത (29) യെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. കാനഡയിൽ ജോലി വാഗ്ദാനം നൽകി പുറക്കാട് സ്വദേശിനിയിൽ നിന്നും 1100000/- രൂപ തട്ടി മുങ്ങിയ കേസിലാണ് അറസ്റ്റ്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്. ദ്വിജേഷിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ ജൂൺ 10-ാം തീയതി ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group