ലോകത്ത് 110 കോടിപേര്‍ ജീവിക്കുന്നത് കൊടും ദാരിദ്ര്യത്തില്‍; അതിദരിദ്രര്‍ ജീവിക്കുന്ന 5 രാജ്യങ്ങളില്‍ ഇന്ത്യയും

യു.എൻ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും.

യുണൈറ്റഡ് നേഷൻസ് ഡിവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സ്ഫെഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡിവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്‌.ഐ.) ചേർന്ന് വ്യാഴാഴ്ച പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യസൂചിക(എം.പി.ഐ.)പ്രകാരമാണിത്.

ലോകത്താകമാനം 110 കോടി ജനങ്ങളാണ് കൊടുംദാരിദ്ര്യത്തിന്റെ പിടിയിലുള്ളത്. അതില്‍ പാതിയും (58.4 കോടി) കുട്ടികളാണ്. ഇന്ത്യയില്‍ 23.4 കോടിപ്പേരാണ് ദാരിദ്ര്യത്തില്‍ ജീവിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

പാകിസ്താൻ (9.3 കോടി), എത്യോപ്യ (8.6 കോടി), നൈജീരിയ (7.4 കോടി), ഡി.ആർ. കോംഗോ (6.6 കോടി) എന്നിവയാണ് മറ്റു നാലുരാജ്യങ്ങള്‍.

ആകെ ദരിദ്രരുടെ 48.1 ശതമാനവും ഈ അഞ്ചുരാജ്യങ്ങളില്‍നിന്നാണ്. 40 ശതമാനംപേർ യുദ്ധവും അശാന്തിയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ശൗചാലയസൗകര്യം, പാർപ്പിടം, പാചക ഇന്ധനം തുടങ്ങി വിവിധ മാനദണ്ഡങ്ങളനുസരിച്ചാണ് സൂചിക തയ്യാറാക്കിയത്.

110 കോടിപ്പേരില്‍ 82.8 കോടിപ്പേർ മതിയായ ശൗചാലയ സൗകര്യമില്ലാത്തവരും 88.6 കോടിപ്പേർ പാർപ്പിടമില്ലാത്തവരുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m