അമേരിക്കയിലെ ക്രൈസ്തവ ദൈവാലയത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു

അമേരിക്കയിലെ ക്രൈസ്തവ ദൈവാലയത്തിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.

അലബാമയിലെ സെന്റ് പീറ്റേഴ്സ് എപ്പിസ്കോപ്പൽ ദൈവാലയത്തിലായിരുന്നു സംഭവം. ജൂൺ 16നു നടന്ന ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

വെസ്താവിയ ഹിൽസിലെ ബെർമിങ്ഹാം പ്രദേശത്താണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്. ദൈവാലയത്തിൽ പ്രാർത്ഥനക്കായി ഒരു കൂട്ടം വിശ്വാസികൾ ഒരുമിച്ചു കൂടിയപ്പോഴായിരുന്നു ആക്രമണം. അക്രമികൾ വിശ്വാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്താണ് അക്രമിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വെളിവായിട്ടില്ല.

സംഭവത്തിൽ അലബാമ ഗവർണർ കെയ് എലെൻ ഖേദം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group