505 കുഞ്ഞുങ്ങളെ 40 ഡേയ്സ് ഫോർ ലൈഫ് ലെന്റ് കാമ്പയിനിലൂടെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റുവാൻ സാധിച്ചതായി വെളിപ്പെടുത്തി സംഘാടകർ.
ഗർഭച്ഛിദ്രത്തിൽ നിന്നും രക്ഷപെട്ടവരിൽ 56 കുട്ടികൾ ലാറ്റിനമേരിക്കയിലാണ് ഉള്ളത്. പ്രവർത്തനങ്ങളുടെ ഫലമായി ആറ് ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ അടച്ചുപൂട്ടുവാനും തങ്ങൾക്കു കഴിഞ്ഞു എന്ന് ഐബറോ- അമേരിക്കയിലെ 40 ഡേയ്സ് ഫോർ ലൈഫിന്റെ വക്താവ് ലോറ വരേല അറിയിച്ചു.
ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിച്ചത് കൊളംബിയയിൽ നിന്നാണ്. ഗർഭച്ഛിദ്രത്തിൽ നിന്നും പിന്മാറുന്ന മാതാപിതാക്കൾ ഏതാനും ദിവസങ്ങൾ 40 ഡേയ്സ് ഫോർ ലൈഫ് ലെന്റ് കാമ്പയിൻ സംഘാടകർക്ക് ഒപ്പം ചെലവിടുന്നു. ഇവരുടെ സാക്ഷ്യങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അനുസരിച്ചാണ് എത്രയധികം കുഞ്ഞുങ്ങളെ ജീവനിലേക്കു തിരിച്ചു കൊണ്ടുവരുവാൻ കഴിഞ്ഞതെന്ന് പ്രവർത്തകർ പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group