ഇന്ത്യക്കായി 84 താരങ്ങൾ; പാരാലിംപിക്‌സിന് പാരിസിൽ തുടക്കം

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിശ്വ കായിക മേളയായ പാരാലിംപിക്സിന് പാരിസില്‍ തുടക്കം. വർണാഭമായ കലാ വിസ്മയങ്ങളോടെയാണ് പാരാലിംപിക്സ് തുടക്കമായത്.

182 രാജ്യങ്ങളില്‍ നിന്നായി 4400 കായിക താരങ്ങളാണ് മത്സരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോ പാരാലിംപിക്സിനു തുടക്കമായെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പാരാ അത്‍ലറ്റുകളായ സുമിത് ആന്റിലും ഭാഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത്. ഇന്ത്യൻ സമയം രാത്രി 11.30നു ആരംഭിച്ച ഉദ്ഘാടന ചടങ്ങ് 4 മണിക്കൂറോളം നീണ്ടു. ഇന്ത്യക്കായി 84 താരങ്ങളാണ് മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് പാരാലിംപിക്‌സിന് പാരിസ് ആതിഥേയത്വം വഹിക്കുന്നത്.

ടീമിലെ ഏക മലയാളിയായി ഷൂട്ടര്‍ സിദ്ധാര്‍ത്ഥ ബാബുവുമുണ്ട്. 52 പുരുഷന്മാരും 32 വനിതകളുമാണ് ടീം ഇന്ത്യയിലുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m