കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് റിപ്പോർട്ട്.

ന്യൂഡൽഹി: നര്‍കോട്ടിക് ജിഹാദ് ലൗ ജിഹാദ് വിഷയങ്ങളിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്.മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി എംപിയാണ് കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നു പറഞ്ഞത്. നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്രനിര്‍ദേശ പ്രകാരം സുരേഷ് ഗോപി എംപി പാലാ ബിഷപ്പിനെ നേരിട്ടു സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയുംചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group