വിശ്വഹിന്ദു പരിഷിത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ദേവാലയങ്ങൾക്ക് പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തി..

വിശ്വഹിന്ദു പരിഷിത്തിന്റെ (വിഎച്ച്പി) ഭീഷണിയെ തുടര്‍ന്ന് മധ്യപ്രദേശിലെ ജാബുവയില്‍ ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് ജില്ലാ ഭരണകൂടം പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ക്രൈസ്തവ ദൈവാലയങ്ങള്‍ ആദിവാസി ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചവയാണെന്നും സെപ്റ്റംബര്‍ 26- നകം അവയെല്ലാം പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് വിഎച്ച്പി അന്ത്യശാസനം നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ക്രൈസ്തവര്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. വിഎച്ച്പിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആയിരത്തിലധികം പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

ക്രൈസ്തവ ദൈവാലയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് നിയമപരമായതിനാല്‍ ജില്ലാ ഭരണകൂടത്തിന് നടപടികളെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൈവാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും പരോക്ഷമായി വിഎച്ച്പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്റേത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group