മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

കോട്ടയം: മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് കെസിബിസി.

കേരളത്തിന്റെ മതസൗഹാർദ്ദത്തിനും സാംസ്‌കാരിക ഉന്നമനത്തിനും വേണ്ടി വിദ്യഭ്യാസ കാരുണ്യ ശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിന് വേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ .ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് അവർക്ക് സമൃദ്ധമായി ഉണ്ടാകുവാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉൾക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്‌ഷ്യം വെച്ച് അജപാലകർ നൽകുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യഖ്യാനിച്ചും പർവ്വതീകരിച്ചും മതമൈത്രിയെയും ആരോഗ്യപരമായ സഹവർത്തിത്വത്തെയും ദുർബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാൻ സമതി ഒറ്റകെട്ടായി നിരാകരിക്കുന്നുവെന്നും പ്രസ്താവനയിൽ കെസിബിസി അറിയിച്ചു.

സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോൾ അതിന് മറ്റു നിറങ്ങൾ ചാർത്തി യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ സഭകൾ തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ഗൂഡശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാൻ സമതി തള്ളിക്കളയുന്നതായും മതാന്തര സംഭാഷണങ്ങളും മതസൗഹാർദ്ദവും കത്തോലിക്കാ സഭയുടെ അടിസ്ഥാന ദർശനങ്ങളായ സത്യം, സ്നേഹം, നീതി എന്നിവയിൽ അധിഷ്ഠിതമാണെന്നും കെസിബിസി വ്യക്തമാക്കി.ഈ കാര്യത്തിൽ കത്തോലിക്കാ സഭയുടെ പരമാധിഷ്യനായ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട് തന്നെയാണ് കേരളാ കത്തോലിക്കാ സഭയുടേതും .

എക്കാലവും മതേതരത്വവും മതസൗഹാർദ്ദവും ഇവിടെ പുലരണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമതി ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി എക്കാലവും ശക്തമായി പ്രവർത്തിക്കുകയും ചെയ്യും. സാമൂഹിക തിന്മകൾക്ക് എതിരായ പ്രവർത്തനത്തിൽ ഇതര സമൂഹങ്ങളോടൊപ്പം തുടർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും അറിയിക്കുന്നു.

ക്രിസ്തുവിന്റെ മനോഭാവത്തോടെ സര്‍വ്വരേയും ആദരവോടെ കരുതുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്യുന്നതയും പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group