കൊളോംബിയയുടെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പാ

തെക്കെ അമേരിക്കൻ നാടായ കൊളോംബിയയുടെ പ്രസിഡൻറ് ഗുസ്താവൊ ഫ്രൻസീസ്കൊ പേത്രൊ ഉറേഗൊയും ഫ്രാൻസിസ് മാർപാപ്പായും തമ്മിൽ കൂടിക്കാഴ്ച നടത്തി.

35 മിനിറ്റു ദീർഘിച്ച ഈ കൂടിക്കാഴ്ചയിൽ ഇരുവരും സമ്മാനങ്ങൾ കൈമാറുകയും ചെയ്തുവെന്ന് പരിശുദ്ധസിംഹാസനത്തിന്റെ വാർത്താവിതരണ കാര്യാലയം പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് ഉറേഗൊ രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ കാര്യദർശി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി വത്തിക്കാൻ സംസ്ഥാനകാര്യാലയത്തിൽ വച്ച് സംഭാഷണം നടത്തി.

പലിശുദ്ധസിംഹാനവും കൊളോംബിയയും തമ്മിലുള്ള ബന്ധം നന്നായി തുടരുന്നതിൽ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. സംഭാഷണം, സാമൂഹ്യ നീതി, അനുരഞ്ജനം എന്നിവ പരിപോഷിപ്പിക്കുകയെന്ന വീക്ഷണത്തോടെ സഭയും രാഷ്ട്രവും തമ്മിലുള്ള ഭാവത്മക സഹകരണം ഈ കൂടിക്കാഴ്ചാവേളയിൽ സവിശേഷമാംവിധം അനുസ്മരിക്കപ്പെട്ടു. കൊളോംബിയയിലെ സാമൂഹ്യ-രാഷ്ട്രീയാവസ്ഥ, കുടിയേറ്റം, പരിസ്ഥിതി പരിപാലനം എന്നിവയും ചർച്ചാവിഷയങ്ങളായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group