ഡോ. ദീപക് വലേറിയൻ തോറോ ഡൽഹി സഹായമെത്രാനായി അഭിഷിക്തനായി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി ഡോ. ​ദീ​പ​ക് വ​ലേ​റി​യ​ൻ തോ​റോ അ​ഭി​ഷി​ക്ത​നാ​യി. ഡ​ൽ​ഹി സേ​ക്രഡ് ഹാ​ർ​ട്ട് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന മെ​ത്രാ​ഭി​ഷേ​ക ദി​വ്യ​ബ​ലി​യി​ലും പ്രാ​ർ​ഥ​ന​ക​ളി​ലും എ​മി​രി​റ്റ​സ് ആ​ർ​ച്ച്ബി​ഷപ് ഡോ. ​വി​ൻ​സെ​ന്‍റ് എം. ​കോ​ണ്‍സ​സാ​വോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു, ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​അ​നി​ൽ കൂ​ട്ടോ, ഷിം​ല -ച​ണ്ഡി​ഗ​ഡ് ബി​ഷ​പ് ഡോ. ​ഇ​ഗ്നേ​ഷ്യ​സ് മ​സ്ക്രീ​നാ​സ് തുടങ്ങിയവർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ നു​ണ്‍ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലി​യോ​പോ​ൾ​ഡോ ജി​റെ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര അ​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ലെ നി​ര​വ​ധി ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​ശ്വാ​സി​ക​ളും മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group