വത്തിക്കാൻ സിറ്റി: കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഉറച്ച നടപടികളെടുത്തു ഭാവി തലമുറയ്ക്കു പ്രത്യാശ പകരാൻ ലോകനേതാക്കൾ തയാറാകണമെന്നു ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഞായറാഴ്ച സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യാൻ അന്താരാഷ്ട്ര ഉച്ചകോടി(സിഒപി26) ചേരുന്നതിനു മുന്നോടിയായി ബിബിസി റേഡിയോയ്ക്കു നല്കിയ റിക്കാർഡ് ചെയ്ത സന്ദേശത്തിലാണു മാർപാപ്പയുടെ ആഹ്വാനം.
ഭൂമി നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിക്കു പരിഹാരം കാണാനാണു ലോകനേതാക്കൾ ഗ്ലാസ്ഗോയിൽ സമ്മേളിക്കുന്നത്. ഭാവി തലമുറയ്ക്കു പ്രതീക്ഷ നല്കുന്ന നടപടിയാണിതെന്നും നമ്മുടെ ലോകത്തിന്റെ കാര്യത്തിൽ എല്ലാവരും പങ്കാളിത്ത ഉത്തരവാദിത്വബോധം കൈവരിക്കേണ്ടിയിരിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.
നമ്മുടെ പൊതുഭവനമായ ഭൂമി നശിക്കുന്നതു തടയാനും മുൻപു കണ്ടിട്ടില്ലാത്ത വിധമുള്ള കാലാവസ്ഥാ വ്യതിയാന വെല്ലുവിളി നേരിടാനുമുള്ള കൂട്ടായ യത്നത്തിൽ ലോകത്തിലെ ഓരോരുത്തർക്കും അവരുടെ പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group