മാർപാപ്പയുടെ ആത്മീയ സാമീപ്യം പകർന്നു കൊണ്ട് വിശുദ്ധ വാരത്തിൽ കർദ്ദിനാൾ കൈവ് സന്ദർശിച്ചു

ദുരിതമനുഭവിക്കുന്ന യുക്രെയ്നിൽ ജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പയുടെ ആത്മീയ സാമീപ്യം പകർന്നു കൊണ്ട് വിശുദ്ധ വാരത്തിൽ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി യുക്രേനിയൻ തലസ്ഥാനമായ കൈവ് സന്ദർശിച്ചു.

കൈവിലെ കാർഡിയോളജി ആശുപത്രിയിലേക്ക് മാർപാപ്പാ സംഭാവന ചെയ്ത വത്തിക്കാൻ രജിസ്റ്റർ ചെയ്ത ആംബുലൻസിലാണ് അദ്ദേഹം എത്തിയത്. വിശുദ്ധ വ്യാഴാഴ്ച, കർദ്ദിനാൾ ക്രാജെവ്സ്കി പെസഹ കുർബാന ആഘോഷിച്ചു.

ദുഃഖവെള്ളിയാഴ്‌ച, റഷ്യൻ സൈന്യം നശിപ്പിച്ച കൈവിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ബോറോഡിയങ്കയിൽ കുരിശിന്റെ വഴിയിൽ യുക്രെയ്‌നിലേക്കുള്ള അപ്പോസ്‌തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസിനൊപ്പം കർദിനാളും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group