യെമനിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കുള്ളിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്…

യെമെനിൽ ഇപ്പോഴും തുടരുന്ന സംഘർഷങ്ങളുടെ ഫലമായി കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ യെമെനിൽ തുടരുന്ന അക്രമങ്ങളിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ നിരവധി കുട്ടികളുമുണ്ടെന്ന് യുണിസെഫ് മേധാവി ഹെൻറിയെത്ത ഫോർ (Henrietta Fore) പറഞ്ഞു . സംഘർഷങ്ങളിൽ ഇപ്പോഴും കുടുംബങ്ങളിലും കുട്ടികൾക്കിടയിലും നിരവധിയാളുകളാണ് ഇരകളാകുന്നത്.

2015 മാർച്ചിൽ സംഘർഷം രൂക്ഷമായതിനുശേഷം 10,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യത്തിന് ഇരകളാകുകയോ ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് എല്ലാ ദിവസവും യെമെനിൽ നാലോളം കുട്ടികളാണ് സ്വന്തം ജീവിതം കൊണ്ട് വിലകൊടുക്കേണ്ടിവരുന്നത്. എന്നാൽ ഇവ ഐക്യരാഷ്ട്രസഭയ്ക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞ കണക്കുകൾ മാത്രമായതിനാൽ, യഥാർത്ഥ സംഖ്യ വളരെ കൂടുതലാകാനാണ് സാധ്യതയെന്നും ഹെൻറിയെത്ത അഭിപ്രായപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group