‘ഇത്ര ചെറുതാവാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തു വേണം’എന്ന ഈരടികൾ അധരത്തിലും ഹൃദയത്തിലും ഏറ്റുപാടിയ വരാണ് നമ്മൾ. മനുഷ്യമക്കളെ ദൈവമക്കൾ ആക്കാൻ ദൈവപുത്രൻ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന അതുല്യവും അനര്ഘവും ആയ നിമിഷം ആണ് ഓരോ ക്രിസ്തുമസ്സും.
ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനായ കാൾ ബാറ്ററി നോട് ഒരിക്കൽ വിദ്യാർഥികൾ ചോദിച്ചു: അങ്ങ് കണ്ടു പിടിച്ച ഏറ്റവും വലിയ ദൈവിക സത്യം എന്താണ്? ദൈവശാസ്ത്രത്തിൽ അഗ്രഗണ്യനായ അദ്ദേഹത്തിന് ഈ ചോദ്യം അത്ര വലിയൊരു ചോദ്യം ആയിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന് ഉത്തരം ജാതികളെ അമ്പരപ്പിച്ചു. “പാപികളിൽ ഒന്നാമനായ നീച പാപിയായ എന്നെ തേടി സ്വർഗ്ഗത്തിന്റെ മഹിമ വെടിഞ്ഞ് യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നു. എനിക്കുവേണ്ടി മനുഷ്യനായി അവതരിച്ച്, കുരിശിൽ മരിച്ച് അവിടുന്ന് ഉത്ഥാനം ചെയ്തു” ഇതായിരുന്നു അദ്ദേഹം കണ്ടുപിടിച്ച മഹനീയ സത്യം. കേൾക്കുമ്പോൾ വളരെ ലളിതമെങ്കിലും ഇതാണ് നമ്മുടെ വിശ്വാസത്തിന്റെ കാതൽ.
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനോട്
അദ്ദേഹം സുരക്ഷിതനായി വന്നപ്പോൾ ഒരു പറ്റം ശാസ്ത്രജ്ഞർ ചോദിച്ചു. അങ്ങേയ്ക്ക് ഇപ്പോൾ എന്താണ് തോന്നുന്നത്? ഉത്തരരിതായിരുന്നു. മനുഷ്യനായ് ഞാൻ എൻറെ പാദങ്ങൾ കൊണ്ട് ചന്ദ്രനിൽ കുത്തി എന്നത് സത്യമാണ്. എന്നാൽ അതിലും എത്രയോ അത്ഭുതമാണ് ദൈവമായ യേശു മനുഷ്യനായി ഈ ഭൂമിയിൽ നടന്നു എന്നത് . നക്ഷത്രങ്ങളെയും ലോകത്തിലെ സകല ജീവജാലങ്ങളെയും പേര് ചൊല്ലി വിളിക്കുന്ന ദൈവം, അവയെ ഒന്നുമില്ലായ്മയിൽനിന്നും തിരുവചനത്തിൽ ഉരുവാക്കിയ ദൈവം മനുഷ്യനായി , നമ്മിലൊരുന്നായി … ഇതിലും വലിയ അത്ഭുതരില്ല “. അത് അനുസ്മരിക്കാൻ ഒരു ഒരു അവസരം കൊടുക്കുകയാണ് ഓരോ ക്രിസ്തുമസും.
ദൈവം മനുഷ്യനായി ഭൂമിയിൽ വന്നതിന് ഒരേ ഒരു ഒറ്റ കാരണമേ ഉള്ളൂ. തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹന്നാൻ 3:16). നീലിന് ഓരോ ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും ഉപസംഹാരം ഈ സത്യത്തിന്റെ അന്ത:സത്ത മനസ്സിലാക്കലും, പ്രചരിപ്പിക്കലും അയിരുന്നു.
മഹത്വത്തിൽ നിന്നും പടിയിറങ്ങി എളിമയും ലാളിത്യവും സരിതയും ധരിച്ച് സരളതയേയും ധരിച്ച് മനുഷ്യ മക്കളുടെ ഹൃദയത്തിൽ ഇടം നേടിയ ഒരുപിടി ആളുകൾ നമുക്കിടയിലുണ്ട്. കഴിഞ്ഞദിവസം കൽക്കട്ടയിലെ ബാലഭവനിൽ ക്രിസ്മസ് അപ്പൂപ്പൻ ആയി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശ്രീ വിരാട് കോഹ്ലി കുട്ടികളുടെ ഹൃദയം കവർന്നു. അതുപോലെ തന്നെ നമ്മുടെ പ്രിയങ്കരനായ രാഷ്ട്രപതി ശ്രീ എപിജെ അബ്ദുൽ കലാം ഏതൊരു കൊച്ചു ബാലനും സമീപിക്കാവുന്ന വിധം ജനങ്ങളിലേക്കും വിദ്യാർഥികൾക്കും കുഞ്ഞുങ്ങളിലേക്കും ഒരുപോലെ ഇറങ്ങി കഴിയുന്നത്ര മഹാവ്യക്തിത്വത്തിന്ന് ഉടമമായിരുന്നു. 2013 മുതൽ മതത്തിന്റെയോ ഭാഷയുടെയോ, രാജ്യത്തിന്റെയോ കെട്ടുകളില്ലാതെ ജനതയുടെ ഹൃദയത്തിൽ നല്ലൊരിടം നേടിയ വ്യക്തിത്വത്തിനുടമയാണ് ഫ്രാൻസിസ് മാർപ്പാപ്പ.
ലാളിത്യം ജീവിതശൈലിയാക്കി ആയിരങ്ങളെ ആയിരങ്ങളുടെ ഹൃദയങ്ങളെ തൊടുവാൻ അദ്ദേഹത്തിന് കഴിഞ്ഞത്, ഇവർക്കൊക്കെ കഴിഞ്ഞത് കഴിവിനാലും, പ്രാഗല്ഭ്യത്താലും, പ്രതാപത്താലും അല്ല. മറിച്ച്, അവരിൽ കുടികൊണ്ടിരുന്ന ചില മഹത് പുണ്യങ്ങളായ എളിമയും, ലാളിത്യവുമൊക്കെയാണ്.
എളിമയും ലാളിത്യവും സ്നേഹവും ഏറ്റവും മാതൃകാപരമായി ജീവിച്ചു തീർത്തു അതിന്റെ തുംഗപദത്തിലെത്തുകയും, ശൂന്യവൽക്കരണത്തിലൂടെ നമ്മിലൊന്നായി ചെറുതാകലിന്റെ സുവിശേഷം പഠിപ്പിച്ച നാഥന് – ഇന്ന് ഭൂജാതനായ യേശുവിന് ജന്മദിനാശംസകൾ.
ഇത്ര ചെറുതാവാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തുവേണം എന്നാവർത്തിച്ച് പാടുമ്പോഴും അതിന്റെ മാഹാത്മ്യം കണ്ടനുഭവിക്കാൻ കഴിയുന്നത് ഓരോ പുല്ക്കൂട്ടിലും, ഓരോ ദിവ്യബലിയിലെ തിരുവോസ്തിയിലുമാണ്. തന്നെത്തന്നെ ചെറുതാക്കി മനുഷ്യാവതാരമായി ,അപ്പാവതാരമായി, നമ്മിൽ നിത്യം വസിക്കുന്ന ഈശോയെ കാണാം, കുമ്പിടാം, ആരാധിക്കാം.
ക്രിസ്തുമസ് വരവായി …
സ്നേഹവും സാഹോദര്യവും കൈകോർക്കുന്ന ദിവ്യ മുഹൂർത്തം …
നന്മകളും നിറഞ്ഞൊഴുകുന്ന ആനന്ദവും ,പ്രതീക്ഷയും , കുളിരുന്ന രാവിൽ
നമ്മിലേക്ക് ഒഴുകുമ്പോൾ എങ്ങും തിളങ്ങി നിൽക്കുന്ന താരകൾ പുഞ്ചിരി തൂകുന്ന പൊൻ സുദിനത്തിൽ …
വിണ്ണിന്റെ നാഥൻ അനുഗ്രഹങ്ങളാൽ , നിറഞ്ഞ മനസ്സാൽ , അനുഗ്രഹങ്ങൾ ചൊരിയുകയാണ് കുളിരാൽ വിറക്കുന്ന ഈ തിരുപ്പിറവി ദിനത്തിൽ
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ !!!
സ്നേഹപൂർവ്വം,
സിസ്റ്റർ സോണിയ കെ ചാക്കോ, ഡിസി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group