ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദി ആക്രമണം; മരണസംഖ്യ ഉയരുന്നു

കോംഗോയിൽ ക്രൈസ്തവ ദേവാലയത്തെ ലക്ഷ്യംവെച്ച് ഇന്നലെ നടന്ന ബോംബ് ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദി ആക്രമണത്തിൽ നിലവിൽ അഞ്ചുപേർ കൊല്ലപ്പെടുകയും പതിനഞ്ചോളം പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ശരീരങ്ങൾ ദേവാലയത്തിൽ കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ പരിക്കുപറ്റിയവരെ മെഡിക്കൽ സഹായം ലഭ്യമാക്കാൻ ട്രക്കിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.രാജ്യത്തെ ഭൂരിപക്ഷം ക്രൈസ്തവ വിശ്വാസികൾ ആണെങ്കിലും, തുടർച്ചയായി തീവ്ര ഇസ്ലാമികവാദികളില്‍ നിന്ന് ഭീഷണി നേരിടുന്ന സമൂഹമാണ് കോംഗോയിലുള്ളത്. അലയൻസ് ഫോർ ഡെമോക്രാറ്റിക് ഫോഴ്സ് എന്ന സംഘടനയാണ് രാജ്യത്തിന്റെ കിഴക്ക് ക്രൈസ്തവർക്കും, ദേവാലയങ്ങൾക്കും നേരെ ക്രൂരമായ ആക്രമണം അഴിച്ചു വിടുന്നതെന്ന് ഓപ്പൺഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group