ചിലിയിലെ ക്വിന്റെറോസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന കടലിനടിയിലെ “കിംഗ് ഓഫ് യൂണിവേഴ്സ്’ (പ്രപഞ്ചരാജാവ്) തിരുനാൾ ആഘോഷിക്കാനൊരുങ്ങി ചിലിയിലെ വാല്പാറസിയോ രൂപത. ജനുവരി 29, 30 തീയതികളിലാണ് തിരുനാൾ ആഘോഷം. 18 വർഷങ്ങൾക്കു മുമ്പാണ് നാലു മീറ്റർ ഉയരവും 10 ടൺ ഭാരവുമുള്ള ഈ രൂപം കടലിനടിയിൽ സ്ഥാപിച്ചത്. മുക്കുവരും പര്യവേഷകരും മുങ്ങൽ വിദഗ്ധരും ഇവിടെ വന്നു പ്രത്യേകമായി പ്രാർത്ഥിക്കാറുണ്ട്. ആകാശത്തിലേക്ക് കരങ്ങൾ വിരിച്ചുപിടിച്ചു നിൽക്കുന്ന ക്രിസ്തുവിന്റെ ഈ രൂപം, സമുദ്രനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.
തിരുനാളിനോടനുബന്ധിച്ച് ചിലിയിലെ സാന്താ ഫിലോമിന ഇടവകയിൽ പ്രത്യേക വിശുദ്ധ ബലിയർപ്പണവും കടലിനടിയിൽ സ്ഥി ചെയ്യുന്ന യേശുവിന്റെ രൂപത്തിന്റെ ചിത്രവുമായി പ്രദക്ഷിണവും നടക്കും. പൈതൃക സ്ഥലമായി അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടം ചിലിയിലെ പ്രസിദ്ധമായ ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group