ഞായറാഴ്ച തിരുക്കർമ്മങ്ങൾ ബോംബ് ഷെൽട്ടറുകളിൽ നടത്തി ഉക്രൈനിലെ വൈദികർ

സംഘർഷഭരിതമായ ഉക്രൈനിൽ വിശ്വാസം കൈവിടാതെ വിശ്വാസി സമൂഹം.

ഞായറാഴ്ച തിരുക്കർമ്മങ്ങൾക്കായി കീവിലെ ബോംബ് ഷെൽട്ടറുകളിലേക്ക് ഇറങ്ങിചെന്നുകൊണ്ടാണ് വൈദികർ വിശ്വാസികൾക്കൊപ്പം തിരുക്കർമ്മങ്ങൾ അനുഷ്ഠിച്ചത്.

ഉക്രേനിയൻ – ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചക്ക് ഫെബ്രുവരി 27 -ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ യാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

സർക്കാർ നിർബന്ധിത കർഫ്യൂ കാരണം കീവിലെ ജനങ്ങൾക്ക് പള്ളിയിൽ പോകാൻ കഴിയില്ല. റഷ്യൻ സൈന്യം നഗരത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ഫെബ്രുവരി 28 -ന് രാവിലെ വരെ പൗരന്മാർ വീടിനുള്ളിൽ തന്നെ കഴിയണം എന്നാണ് നിർദ്ദേശം. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സഭാനേതൃത്വം തീരുമാനിക്കുകയായിരുന്നു.

“സഭാ വിശ്വാസികളോടൊപ്പമാണ് ഞങ്ങളെന്നും പുനരുത്ഥാനത്തിന്റെ ശക്തിയും പ്രത്യാശയും ആവശ്യമുള്ള ജീവിതത്തിന്റെ , നിർണ്ണായക നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ക്രിസ്തുവിന്റെ സഭ ദിവ്യകാരുണ്യ രക്ഷകനെ എത്തിക്കുന്നു” – ആർച്ചുബിഷപ്പ് വ്യക്തമാക്കി.

ഫെബ്രുവരി 24 -ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സമ്പൂർണ്ണ അധിനിവേശത്തിന് ഉത്തരവിട്ടതു മുതൽ ഉക്രേനിയൻ ഗവൺമെന്റിന്റെ ആസ്ഥാനമായ കീവിൽ പ്രവേശിക്കാൻ റഷ്യൻ സൈന്യം ശ്രമിക്കുകയാണ്. കീവിലെ, പുനരുത്ഥാന കത്തീഡ്രലിനു കീഴിലുള്ള ഒരു എയർ റെയ്ഡ് ഷെൽട്ടറിലാണ് മേജർ ആർച്ചുബിഷപ്പ് മറ്റുള്ള ആളുകളോടൊപ്പം കഴിയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group