വിക്ടർ എബ്രഹാമിന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം

ഹൈന്ദവ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതകഥ തീയറ്ററില്‍ എത്തിച്ച ‘ദ ലീസ്റ്റ് ഓഫ് ദീസ്’ സിനിമയുടെ നിര്‍മ്മാതാവ് വിക്ടർ എബ്രഹാമിന് മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സിനിമ വഴി കാരുണ്യത്തെയും സഹനത്തിന്റെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷക മനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ.സി.വി വടവന, സെക്രട്ടറി അച്ചൻകുഞ്ഞ് ഇളംതൂർ എന്നിവർ അറിയിച്ചു.

ഗ്രഹാം സ്റ്റെയിന്‍സിന്റെ സംഭവത്തിന്റെ കാണാപ്പുറങ്ങൾ യാഥാർഥ്യങ്ങളായി അഭ്രപാളികളിൽ എത്തിച്ച വിക്ടർ എബ്രഹാമിന്റെ സ്റ്റെയിൻസ് ചലച്ചിത്രം ഏറെ ശ്രദ്ധ നേടിയിരിന്നു. ഇംഗ്ലീഷിൽ ആദ്യം റിലീസായ ചിത്രം പിന്നീട് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി. 500 കലാകാരന്മാരുടെ 5 വർഷത്തെ പ്രയത്നത്തിന് ഒടുവിലാണ് ചലച്ചിത്രം 2019-ല്‍ തീയറ്ററുകളില്‍ എത്തിച്ചത്. പ്രശസ്ത ബോളിവുഡ് താരം സ്റ്റീഫൻ ബാൾഡ് വിന്നാണ് ഗ്രഹാം സ്റ്റെയിൻസിന്റെ വേഷം കൈക്കാര്യം ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group