ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്ക് സമീപസ്ഥരായിരിക്കാം: മാർപാപ്പാ

വത്തിക്കാൻസിറ്റി: യുദ്ധക്കെടുതി മൂലം വിഷമിക്കുന്ന ജനങ്ങളുടെ സമീപസ്ഥമായിരുന്നു കൊണ്ട് അവർക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുക്കുവാൻ ഓരോ മനുഷ്യനും കടമ ഉണ്ടെന്ന് ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

“സഹനങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈനിയൻ ജനതയ്ക്ക് നമുക്ക് സമീപസ്ഥരായിരിക്കാം. യഥാർത്ഥ പ്രതിബദ്ധതയോടും പ്രാർത്ഥനയോടും കൂടെ അവരെ സ്നേഹത്തോടെ പുണരാം. യുദ്ധത്തോടും അക്രമത്തോടും പൊരുത്തപ്പെടാതിരിക്കാം. ഇപ്പോൾ മാത്രമല്ല വരാനിരിക്കുന്ന ആഴ്ചകളിലും മാസങ്ങളിലും സ്നേഹത്തോടെ അവരെ സ്വാഗതം ചെയ്യുന്നതിൽ നമുക്ക് ഉത്സുകരായിരിക്കാം”- പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group