മിഡിൽ ഈസ്റ്റേൺ രാജ്യമായ ലെബനോൻ ജൂൺ മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുമെന്ന് പ്രസിഡന്റ് മൈക്കൽ ഔൺ. ഏപ്രിൽ അഞ്ചിന് പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
“ലെബനോൻ രാജ്യത്തിനായി മാർപാപ്പ സ്വീകരിച്ച നടപടികൾക്കും അവിടെ സമാധാനവും സ്ഥിരതയും സ്ഥാപിക്കാൻ അദ്ദേഹം അർപ്പിച്ച പ്രാർത്ഥനകൾക്കും നന്ദി പ്രകടിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനായി ലെബനീസുക്കാർ കാത്തിരിക്കുകയാണെന്നും ലെബനോൻ പ്രസിഡന്റ് മൈക്കൽ കുറിച്ചു. ജൂൺ 12- ന് ലെബനോനിലേക്കുള്ള മാർപാപ്പയുടെ സന്ദർശനം പ്രതീക്ഷിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല മിഡിൽ ഈസ്റ്റേൺ രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം പലതവണ പാപ്പാ പ്രകടിപ്പിച്ചിട്ടുള്ളതാണ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group