നിപ വൈറസ് ഭീതി ഒഴിയുന്നു; പുതിയ കേസുകളില്ല

നിപ വൈറസ് വ്യാപന ആശങ്കയൊഴിയുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം കോഴിക്കോട് ജില്ലയിൽ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തില്ല.

നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള ഒമ്പതു വയസ്സുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇന്നലെ ലഭിച്ച 42 പരിശോധനാ ഫലങ്ങളും നെഗറ്റീവ്‌ ആയി. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരമാണ്. ഇന്നലെ 44 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 1233 ആയി. ഇതിൽ 352 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

രോഗലക്ഷണങ്ങളുള്ള 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും നാല് പേര്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും നിരീക്ഷണത്തിലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group