ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നു, മുന്നറിയിപ്പ് നൽകി മാർ ആൻഡ്രൂസ് താഴത്ത്

ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം കുറയുകയാണെന്ന് മുന്നറിയിപ്പ് നൽകി തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

തൃശൂർ രൂപതയിൽ വലിയ കുടുംബങ്ങളുടെ സംഗമം ല്ഹയിം മീറ്റ് വ്യാകുലമാതാവിൻ ബസിലിക്കയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ കുടുംബങ്ങൾ അനുഗ്രഹമാണെന്നും, കുടുംബത്തിന്റെ ഭദ്രത കൂട്ടി ഉറപ്പിക്കേണ്ടവരാണ് മാതാപിതാക്കൾ എന്നും അദ്ദേഹം പറഞ്ഞു.രണ്ടു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് തൃശൂർ രൂപതയിൽ ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ വലിയ കുടുംബങ്ങളുടെ സംഗമമായ ല്ഹയീം മീറ്റ് സംഘടിപ്പിക്കുന്നത്.

നാലും അതിൽ കൂടുതലും മക്കളുള്ളവരും രണ്ടായിരാമാണ്ടിനു ശേഷം വിവാഹം കഴിഞ്ഞവരുമായ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടു ത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group