നൈജീരിയയിൽ ആയുധധാരികൾ രണ്ട് വൈദികരെ തട്ടിക്കൊണ്ട് പോയി

നൈജീരിയയിൽ ക്രൈസ്തവരായ പുരോഹിതർക്കും സന്യസ്തരും നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു.കഴിഞ്ഞ ദിവസം സോക്കോട്ടോ രൂപതയിലെ കത്തോലിക്കാ റെക്ടറി ആക്രമിച്ച് രണ്ട് കത്തോലിക്കാ വൈദികരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് .

ഫാ. സ്റ്റീഫനെയും ഫാ. ഒലിവറിനെയുമാണ് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്.മെയ് 25 ന് പാതിരാത്രിയോടെയാണ് സംഭവം. സെന്റ് പാട്രിക് കത്തോലിക്കാ ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. വൈദികനോടൊപ്പം രണ്ടു ആൺകുട്ടികളെയും സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്.നൈജീരിയായിലെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണ പരമ്പരയിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്.തട്ടിക്കൊണ്ടുപോയവരുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടി രൂപതയിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

മെയ് 14 ന് മുസ്ലീം ചെറുപ്പക്കാർ നിരവധി കത്തോലിക്കാ ദേവാലയങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് ക്രിസ്ത്യൻ പെൺകുട്ടി ദെബോറ യാക്കുബിനെ കല്ലെറിഞ്ഞും തീകൊളുത്തിയും കൊന്നതും മെയ്‌ മാസം തന്നെയായിരുന്നു.

ക്രൈസ്തവർക്ക് നേരെ വ്യാപകമായ അക്രമങ്ങൾ രാജ്യത്ത് നടക്കുമ്പോഴും ഗവൺമെന്റ് അപകടകരമായ മൗനo വച്ചുപുലർത്തുന്നത് ക്രൈസ്തവരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group