മനുഷ്യന്‍റെ അവകാശമാണ് ഭക്ഷണം അത് ആയുധമാക്കരുത് : മാർപാപ്പാ

മനുഷ്യന്‍റെ അവകാശമാണ് ഭക്ഷണമെന്നും യുക്രെയ്ൻ തുറമുഖത്തെ ഉപരോധം നീക്കി ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഭക്ഷ്യധാന്യമായ ഗോതമ്പിനെ ആയുധമാക്കി മാറ്റരു തെന്നും ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പാവങ്ങൾ യുക്രെയ്നിൽ നിന്നുള്ള ഗോതമ്പിനെ ആശ്രയിക്കുന്ന അവസരത്തിൽ മനുഷ്യന് അവകാശപ്പെട്ട ഭക്ഷണം ലഭ്യമാക്കാൻ അടിയന്തരമായി നടപടികളെടുക്കണമെന്നു മാർപാപ്പാ കൂട്ടിച്ചേർത്തു.

റഷ്യൻ പടക്കപ്പലുകൾ യുക്രെയ്ൻ തുറമുഖങ്ങളെ ഉപരോധിക്കുന്നതു മൂലം ലോകം ഭക്ഷ്യപ്രതിസന്ധി നേരിടുകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗോതമ്പിന്‍റെ 12 ശതമാനവും യുക്രെയ്നിലാണ്. അവരുടെ കരിങ്കടൽ തീരം മുക്കാലും റഷ്യ പിടിച്ചെടുത്തു. യുദ്ധം തുടങ്ങിയ ശേഷം തുറമുഖങ്ങളിലൂടെയുള്ള ധാന്യക്കയറ്റുമതി നിലച്ചു. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ നീക്കാമെങ്കിൽ ധാന്യക്കയറ്റുമതിക്കു വഴിയൊരുക്കാമെന്നാണു റഷ്യൻ നേതൃത്വത്തിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group