ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടത് ചെയ്യും : ആരോഗ്യമന്ത്രി

ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉറപ്പു നൽകി.

കെഎൽസിയെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുല്ലൂർ പത്തനാപുരം ആനിമേഷൻ സെന്ററിൽ വച്ച് നടത്തിയ കെഎൽസിയുടെ സുവർണ്ണ ചരിതം പരിപാടി ഔപചാരികമായി പുനലൂർ രൂപത ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് പുനലൂർ രൂപത കെഎൽസിയെ രൂപത പ്രസിഡണ്ട് ക്രിസ്റ്റഫർ, ബിഷപ്പ് സെൽവിസ്റ്റർ
എന്നിവർ പുനലൂർ രൂപതയിലെ ലത്തീൻ കത്തോലിക്ക സമുദായത്തിൽ ജീവിച്ചു വരുന്നവർക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും ഗവൺമെന്റ് ഓഫീസുകളിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുവാൻ അനാസ്ഥ കാണിക്കുന്നതിനെക്കുറിച്ച് വളരെ ശക്തമായ ഭാഷയിൽ സംസാരിച്ചു.
ഇതിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വേദിയിൽ കേരളത്തിന്റെ അഭിമാനമായ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പ്രസ്തുത വകുപ്പു മന്ത്രിയുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉടൻതന്നെ പരിഹാരം കാണുമെന്നും ഇനി അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കെ എൽ സി അംഗങ്ങൾക്കായി ഉറപ്പ് നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group