പാലാ രൂപത എസ്.എം.വൈ.എം. യൂത്ത് അസംബ്ലി സംഘടിപ്പിച്ചു

പാലാ രൂപത എസ്.എം.വൈ.എം.ന്റെ നേതൃത്വത്തിൽജസ്റ്റിസ് ജെ.ബി.കോശി കമ്മീഷനുമുൻപിൽ നിവേദനങ്ങൾ സമർപ്പിക്കുന്നത്തിനുവേണ്ടി യൂത്ത് അസംബ്ലി സംഘടിപ്പിച്ചു.പാലാ കത്തീഡ്രൽ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാ. ജോർജ് ചൂരക്കാട്ട് (ജൂനിയർ), ഫാ. സണ്ണി മൂലക്കരയിൽ, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ, ഫാ.ജോസഫ് ഇടത്തിനാൽ, ഫാ റോബിൻ തുടങ്ങിയവർ ഓൺലൈൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ജെ.ബി.കോശി കമ്മീഷൻ്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഫീസ് സൗകര്യവും ഉദ്യോഗസ്ഥരുടെ നിയമനവും വൈകുന്നതിൽ ഉള്ള പ്രതിഷേധവും യോഗത്തിൽ പങ്കുവെച്ചു.മുട്ടുചിറ, പാലാ, ഇലഞ്ഞി, കുറവിലങ്ങാട്, കോതനല്ലൂർ ഫൊറോനാകളിൽ നിന്നുമായി അഞ്ഞൂറിലധികം യുവജനങ്ങളാണ് മീറ്റിങ്ങിൽ പങ്കെടുത്തത്
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group