മനോഹരവും സമ്പൂർണവുമായ ലോകം സ്വപ്‌നം കാണാൻ സഹായിക്കുക : കലാലോകത്തോട് ഫ്രാൻസിസ് മാർപാപ്പാ

മനോഹരവും സമ്പൂർണവുമായ ലോകം സ്വപ്‌നം കാണാൻ കലാലോകത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.

കലാകാരന്മാർക്ക് ആധ്യാത്മിക, ഭൗതിക രംഗങ്ങളിൽ സഹായമേകുന്ന, “സൗന്ദര്യത്തിന്റെ സേവനം” എന്ന പേരിലുള്ള സംഘടനാംഗങ്ങൾക്ക് ഇന്നലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ,സംസാരിക്കുകയായിരുന്നു മാർപാപ്പാ.

സംഗീതജ്ഞരും, സംഗീതരചയിതാക്കളും, ഗായകരും, ചിത്രകാരന്മാരും, നടീനടന്മാരും, നർത്തകരും ഉൾപ്പെടെ എല്ലാ കലാകാരന്‍മാരിലും, സത്യത്തെ തേടാനുള്ള ത്വര വളർത്തേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തു പറഞ്ഞു. സൗന്ദര്യം ധ്യാനത്തിനാണ് നമ്മെ ക്ഷണിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, അത് പൂർണതയിലേക്ക് ലക്ഷ്യമിട്ടതാണെന്ന് ഓർമ്മിപ്പിച്ചു. യഥാർത്ഥ സൗന്ദര്യത്തിലാണ് ദൈവത്തെക്കുറിച്ചുള്ള ഗൃഹാതുരത്വചിന്ത ഉയരുന്നത്.

സഭയുമായി ഫലപ്രദമായ ഒരു സംവാദത്തിലേക്ക് കലാകാരന്മാരെ നയിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group