റോഡ് വികസനത്തിനായി സെമിത്തേരിയുടെ ഒരു ഭാഗം വിട്ടുകൊടുത്ത് കോതാട് തിരുഹൃദയ ഇടവക

ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരു ഭാഗം വിട്ടു കൊടുത്ത് കോതാട് തിരുഹൃദയ ഇടവക.

1918 മുതൽ ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയുടെ ഭാഗമാണ് വികസനത്തിനു വേണ്ടി വിട്ടുകൊടുത്തത്. 42 കുടുംബ കല്ലറകളും 73 മറ്റു കല്ലറകളും ഉള്ള സെമിത്തേരിയുടെ വലിയൊരു ഭാഗമാണ് ഇത്തരത്തിൽ വിട്ടുകൊടുക്കുന്നത്. അവശേഷിപ്പുകൾ പുതിയ കല്ലറകളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ചു.

ആദ്യകാലത്ത് പിഴലയിൽ നിന്നുള്ളവരും കോതാട് സെമിത്തേരിയിലാണ് സംസ്കരിക്കപ്പെട്ടിരുന്നത്. മാറ്റി സ്ഥാപിക്കുമ്പോൾ ആകെ 186 കല്ലറകളാണ് ഒരുക്കുന്നത് എന്ന് ഇടവക വികാരി ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സഹവികാരി ഫാ. എഡിസൺ വില്ലനശ്ശേരി എന്നിവർ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group