ഭീകരാക്രമണങ്ങളില്‍ വിറങ്ങലിച്ച് മൊസാംബിക്ക്

മൊസാംബിക്കിലെ തീരദേശ നഗരമായ പാല്‍മ തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. നഗരത്തിലെ നിരത്തുകളിലും കടല്‍ത്തീരങ്ങളിലും ചേതനയറ്റ ശരീരങ്ങൾ കുന്നുകൂടുന്ന കാഴ്ച മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുള്ള സായുധ ഭീകരസംഘങ്ങള്‍ രാജ്യത്ത് ശക്തിയാര്‍ജിക്കുന്നതിലുള്ള ആശങ്കയിലാണ് നാട്ടുകാര്‍.മാര്‍ച്ചില്‍ പാല്‍മയില്‍ നടന്ന ആക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.11,000-ത്തിലേറെപ്പേര്‍ക്കു പലായനം ചെയ്യേണ്ടി വന്നു. ഇറാഖ്, സിറിയ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയാണ് തീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണായി ലോകം കണക്കാക്കുന്നത്. എന്നാല്‍ മൊസാംബിക്കില്‍ അടുത്തിടെ നടക്കുന്ന ആക്രമണങ്ങള്‍ അടിവരയിടുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പോരാട്ട ഭൂമിയായി ആഫ്രിക്ക മാറുന്നുവെന്നാണ്.മൊസാംബിക്കിലെ വടക്കന്‍ പ്രവിശ്യയായ കാബോ ഡെല്‍ഗഡോയില്‍ അമ്മമാരുടെ മുന്നില്‍ വച്ച് കുട്ടികളെ ശിരഛേദം ചെയ്യുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇസ്ലാമിക രാഷ്ട്ര രൂപീകരണത്തിനായി പ്രവർത്തിക്കുന്ന തീവ്രവാദികൾ . നിരായുധരായ പൗരന്മാരെ വേട്ടയാടുന്നത് രാജ്യത്ത് നിത്യസംഭവമാണ്.അക്രമികളെ തുരത്തിയോടിച്ചുവെന്ന് മൊസാംബിക് പട്ടാളം പറയുമ്പോഴും ഇതുവരെ നഗരത്തെ പൂര്‍ണമായും സുരക്ഷിതമാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group