“സജീവം” ട്രെയിനിംഗ് ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു

കേരള സോഷ്യൽ സർവ്വീസ് ഫോറവും, കാരിത്താസ് ഇന്ത്യയും, എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും ചേർന്ന് നടപ്പിലാക്കുന്ന “സജീവം ” ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പരിശീലകർക്കായുള്ള ട്രെയ്നേഴ്സ് ട്രെയ്നിംഗ് ക്യാമ്പും ടാസ്ക് ഫോഴ്സ് ടീം രൂപീകരണവും നടത്തി.

സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തു വള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി അധ്യക്ഷനായിരുന്നു. സജീവം – സഹൃദയ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഷിം ജോ ദേവസ്യ സ്വാഗതം ആശംസിച്ചു.

കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പരിശീലനത്തിന് നേതൃത്വം നല്കി.സജീവം ക്യാമ്പയിന്റെ ഭാഗമായി അതിരൂപത തലത്തിൽ വിവിധ മത്സരങ്ങളും ടാസ്ക് ഫോഴ്സ് ടീമിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികളും നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group