പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറങ്ങി. സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.
ഓഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഓഗസ്റ്റ് 17 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 18നു നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തെരഞ്ഞെടുപ്പിനായി ഒരുക്കും.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചാരണസമയത്ത് മൂന്നു തവണ ഇതു സംബന്ധിച്ച വിവരം പരസ്യപ്പെടുത്തണം. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും വിവരം പരസ്യപ്പെടുത്തണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group