തിരുവനന്തപുരം :ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചതനുസരിച്ച് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കാനുള്ള തീയതി ഓഗസ്റ്റ് പതിനാറാം തീയതി ചേരുന്ന സിനഡ് നിശ്ചയിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സിറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം വന്നത്തിന് പിന്നാലെ മെത്രാന്മാർക്ക് അയച്ച കത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം അറിയിച്ചത്.എറണാകുളം- അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായി ആണ് കുര്‍ബാന അര്‍പ്പിച്ച് പോന്നത്. എന്നാല്‍ ചങ്ങനാശേരി രൂപത അള്‍ത്താരയ്ക്ക് അഭിമുഖമായാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ വ്യത്യസ്തതയ്ക്കാണ് മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.
കുര്‍ബാനയുടെ ആദ്യ ഭാഗം ജനങ്ങള്‍ക്ക് അഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group