ഭാരതത്തിന്റെ മൂന്നാം ചാന്ദ്രദൗത്യം നിർണായകഘട്ടത്തിലേക്ക്. നിലവിൽ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിനായുള്ള ഭ്രമണപഥം താഴ്ത്തൽ വിജയകരമായി നടന്നു. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെട്ട വിക്രം ലാൻഡർ പകർത്തിയ ചിത്രവും ഇസ്രോ പുറത്തുവിട്ടു.
അടുത്ത ഡീ-ബൂസ്റ്റിംഗ് നാളെ പുലർച്ചെ രണ്ടിന് നടക്കും.ചന്ദ്രനിൽ നിന്ന് കുറഞ്ഞത് 113 കിലോമീറ്ററും കൂടിയത് 157 കിലോമീറ്ററും അകലെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ ഇപ്പോൾ സഞ്ചരിക്കുന്നത്. ലാൻഡറിന്റെ വേഗം ത്രസ്റ്റർ എൻജിനുകൾ ഉപയോഗിച്ച് കുറച്ചു കൊണ്ടുവന്നാണ് ഭ്രമണപഥം താഴ്ത്തിയത്.
പ്രഗ്യാൻ റോവറിനെ വഹിക്കുന്ന വിക്രം ലാൻഡർ ചന്ദ്രനിലേക്ക് ഇറക്കുന്നതിനു മുന്നോടിയായാണ് ഭ്രമണപഥം താഴ്ത്തുന്നത്. 23ന് വൈകുന്നേരം 5.47ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ‘മാൻസിനസ് സി’ ഗർത്തത്തിന് അടുത്തായി നാലു കിലോമീറ്റർ നീളവും 2.4 കിലോമീറ്റർ വീതിയുമുള്ള പ്രദേശത്ത് ലാൻഡറിനെ ഇറക്കാനാണ് ഇസ്രോയുടെ പദ്ധതി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group