മറിയത്തെപ്പോലെ നമുക്ക് യേശുവിനെ അനുഗമിക്കാം ഫ്രാന്‍സിസ് മാര്‍പാപ്പ

ജീവിതത്തിൽ ദുഃഖങ്ങളും കഷ്ടപ്പാടുകളും സ്വയം ഏറ്റെടുത്ത്, ഹൃദയത്തില്‍ വിശ്വാസത്തിന്റെ വിളക്ക് കാത്തുസൂക്ഷിച്ച്, തന്റെ പുത്രനായ യേശുവിനെ അനുഗമിച്ച പരിശുദ്ധ കന്യകാമറിയത്തെയകണ് പ്രതിസന്ധിഘട്ടങ്ങളിൽ നമ്മുടെ മാതൃകയക്കേണ്ടത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുക്രിസ്തുവിന്റെ ആദ്യത്തെ അനുയായി മറിയാമായിരുന്നു. അശാന്തിയുടെ ഈ കാലത്ത് പരിശുദ്ധ മറിയം തെളിച്ചുതന്ന വഴിയിലൂടെ യേശുവിനെ നാം അനുഗമിക്കണം. കുരിശിന്റെ വഴിയേ നമുക്കും പരിശുദ്ധ മറിയത്തോടൊപ്പം നീങ്ങാം. നമ്മുടെ സഹോദരീസഹോദരന്മാരെ സ്നേഹിച്ചുകൊണ്ട് അനുകമ്പയാല്‍ നമ്മുടെ ഹൃദയങ്ങള്‍ നിറയക്കാനും അവരെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്താനും മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ അവസാനം, നല്‍കിയ സന്ദേശത്തിലാണ് പിതാവ് കോവിഡ് മഹാമാരി മൂലം ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍താനും മറിയത്തെ മാതൃകയാക്കാനും ആഹ്വാനം ചെയ്തത്.വിശുദ്ധ വാരം ആരംഭിച്ചുകഴിഞ്ഞു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇതു രണ്ടാം തവണയാണ് വിശുദ്ധ വാരത്തിലൂടെ കടന്നുപോകുന്നത് . പോയ വര്‍ഷം മഹാമാരി നല്‍കിയ ആഘാതം വളരെ വലുതായിരുന്നു. ഈ വര്‍ഷവും കഠിനമായ പരീക്ഷണത്തിന്റേതാണ്. ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കുകുന്നു,നാം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിഘട്ടത്തില്‍ ദൈവം എന്താണ് ചെയ്യുന്നത്? മാര്‍പ്പാപ്പ ചോദിച്ചു. യേശു കുരിശ് എടുക്കുന്നു. ശാരീരികവും മാനസികവുമായ തിന്മകള്‍ മാത്രമല്ല അതിലുപരിയായി ആത്മീയ തിന്മയും യേശുക്രിസ്തു സ്വയം ഏറ്റെടുക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ അവിശ്വാസം, നിരാശ, കലഹം എന്നിവ വിതയ്ക്കാന്‍ തിന്മയുടെ ശക്തികള്‍ പ്രതിസന്ധികളെ പ്രയോജനപ്പെടുത്തും. പ്രതിസന്ധികള്‍ അതിജീവിക്കാന്‍ വിശ്വാസ പാതയില്‍ വഴികാട്ടിയാകുന്ന മാതാവ് നമ്മളെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പിതാവ് ധ്യാനം അവസാനിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group