വിശ്വാസം കൂട്ടുപിടിച്ച് ഗർഭഛിദ്രത്തെ ന്യായീകരിച്ച സ്പീക്കറുടെ പരാമർശത്തിനെതിരെ വിമർശനവുമായി മെത്രാൻ..

സാൻഫ്രാൻസിസ്കോ : കത്തോലിക്ക വിശ്വാസത്തിൽ കൂട്ടുപിടിച്ച് ഗർഭഛിദ്രത്തെ ന്യായീകരിച്ച യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയെ വിമർശിച്ചുകൊണ്ട് സാന്‍ ഫ്രാന്‍സിസ്കോ ബിഷപ്പ് സാല്‍വട്ടോരെ ജെ. കോര്‍ഡിലിയോണ്‍.നിഷ്കളങ്കരായ മനുഷ്യ ജീവനുകളുടെ കൊലപാതകത്തെ പിന്തുണക്കുകയും, അതോടൊപ്പം താനൊരു ഭക്തയായ കത്തോലിക്കയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ് തന്റെ പ്രതികരണം ആരഭിക്കുന്നത്. ജീവിക്കുവാനുള്ള അവകാശം മൗലീകമാണ്. കത്തോലിക്കര്‍ ഒരിക്കലും മനുഷ്യരുടെ മൗലീക അവകാശങ്ങളെ എതിര്‍ക്കുകയില്ലായെന്നും ഗര്‍ഭഛിദ്രം ഒരു ആരോഗ്യപ്രശ്നവും പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗുണകരവുമാണെന്ന പുകമറ സൃഷ്ടിക്കുന്നത് കാപട്യത്തിന്റെ അടയാളമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group