കൊച്ചി : ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ വിശ്വാസതീക്ഷ്ണതയും പൈതൃകപരിപാലനവും മഹത്തരവും മാതൃകാപരവുമാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആർച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
1911 ആഗസ്റ്റ് 29ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 113-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാദിനാഘോഷങ്ങള്‍ കോതനല്ലൂര്‍ തൂവാനിസയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. വിശ്വാസത്തില്‍ അടിയുറച്ച ജീവിതശൈലിയുള്ള ക്നാനായക്കാര്‍ യഹൂദക്രൈസ്തവസംസ്കാരത്തിന്റെ സംവാഹകരാണെന്ന് മാർ മൂലക്കാട്ട് പറഞ്ഞു. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെയും പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി നിറവിലായിരിക്കുന്ന വൈദികരെയും സമ്മേളനത്തില്‍ ആദരിച്ചു.
അതിരൂപത സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group