പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരുനാളും മറക്കില്ല

നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’? എന്റെ ദൈവത്തെ ഞാൻ എപ്രകാരം കാണുന്നു? ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണോ ഞാൻ എന്റെ ദൈവത്തെ സങ്കല്പിക്കുന്നത്? അതോ, ബൈബിൾ പാരായണത്തിന്റെയും പഠനത്തിന്റെയും ഫലമായി എന്നിൽ ഉരുത്തിരിഞ്ഞ സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും രൂപമാണോ എന്റെ ‘ദൈവസങ്കല്പം?

നാം ഒരോരുത്തരും ദൈവം നൽകിയ പഴയകാല അനുഗ്രഹങ്ങളെ ഓർക്കാറുണ്ടോ, നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയാറുണ്ടോ? നാം ഒരോരുത്തരും തകർന്ന് പോകണ്ട പല സാഹചര്യങ്ങളിലും അവിടുന്ന് നമ്മളെ ചേർത്ത് നിർത്തി. പല സാഹചര്യങ്ങളിലും നാം ദൈവത്തിന്റെ സ്നേഹം മറന്നു വഴി മാറി സഞ്ചരിച്ചപ്പോൾ ക്ഷമയോടെ നമ്മളെ ചേർത്ത് നിർത്തി. മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും. ദൈവത്തിന് മനുഷ്യനോടുള്ള അചഞ്ചലമായ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തിരുവചനം നമ്മെ മനസ്സിലാക്കുന്നു.

ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്, ദൈവം തന്റെ സ്നേഹത്തിന്റെ വാഗ്ദാനം പാലിക്കുന്നു. കൂടാതെ, കർത്താവിന്റെ കരുണ എപ്പോഴും നമ്മളോട് ഒപ്പം ഉണ്ട്. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരുനാളും മറക്കില്ല എന്ന് നമ്മളോട് വചനത്തിലൂടെ ഉറപ്പ് നൽകിയ കർത്താവാണ് നമ്മുടെ കൂടെയുള്ളത്. യേശുവിന്റെ നാളിൽ ഭക്ഷ്യവസ്‌തു എന്ന നിലയിൽ നിസ്സാര മൂല്യമുള്ള ഒരു നാണയം കൊണ്ട്‌ രണ്ടു കുരുവികളെ വാങ്ങാൻ കിട്ടുമായിരുന്നു. യേശു ഇങ്ങനെ പറഞ്ഞു: ‘അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.’ യേശു ഇവിടെ പറയാൻ ആഗ്രഹിച്ച ആശയം ഇതായിരുന്നു: ദൈവം ഒറ്റയൊരു കുരുവിക് ‌ ഇത്രയധികം വില കൽപ്പിക്കുന്നെങ്കിൽ അതിനെക്കാൾ എത്രയധികം മൂല്യമുള്ളവനാണ്‌ ഒരു മനുഷ്യൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group