സംസഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി

സംസ്ഥാന പോലീസ് സേനയില്‍ അഴിച്ചുപണി ആരംഭിച്ചു. കൊച്ചി കമ്മീഷണര്‍ എ അക്ബറിനെ ക്രൈം ബ്രാഞ്ച് വകുപ്പിലേക്ക് മാറ്റി.

ക്രൈം ബ്രാഞ്ച് ഐജിയായി ആണ് അദ്ദേഹം ചുമതലയേല്‍ക്കുക. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സ്വന്തം ജില്ലയില്‍ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അക്ബറിനെ കൊച്ചി കമ്മീഷ്ണര്‍ ഭാഗത്ത് നിന്നും ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയിരിക്കുന്നത്. എ.അക്ബറിന് പകരം ഐജി ശ്യാം സുന്ദറാകും കൊച്ചി കമ്മീഷണറായി ചുമതലയേല്‍ക്കുക. ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി ആണ് ശ്യാം സുന്ദര്‍ സേവനം അനുഷ്ഠിക്കുന്നത്. വിജിലൻസ് ഐജി ഹര്‍ഷിത അത്തല്ലൂരിയെ പോലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. വയനാട് എസ്പിയായി ടി.നാരായണനെയും നിയമിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group