ക്രിമിനല്‍ കേസുകളില്‍ സാക്ഷികളെ വിസ്തരിക്കാൻ ജില്ലകള്‍ തോറും പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി

ക്രിമിനല്‍ കേസുകളില്‍ സ്വാധീനിക്കാൻ സാധ്യതയുള്ള സാക്ഷികളെ വിസ്തരിക്കാൻ ജില്ലകള്‍തോറും പ്രത്യേക കേന്ദ്രങ്ങള്‍ ഏപ്രില്‍ 30-നുള്ളില്‍ സജ്ജമാക്കണമെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി.

2018-ലെ, മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട ബന്ദു-ദൗലത്ത് കേസില്‍ 2021-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശം പാലിക്കപ്പെടുന്നില്ലെന്ന അപേക്ഷയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റെ ഇടപെടല്‍.

സ്വാധീനിക്കാൻ സാധ്യതയുള്ള ദുർബല സാക്ഷികളുടെ തെളിവുകള്‍ രേഖപ്പെടുത്താൻ സുരക്ഷിതവും തടസ്സമില്ലാത്തതുമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ കോടതി ഉത്തരവിട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group