കഴിഞ്ഞ ദിവസം ഹെയ്തിയിൽ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികളെ മോചിപ്പിക്കണമെന്ന് ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ.
ത്രികാല ജപത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വെള്ളിയാഴ്ച പോർട്ട്-ഓ-പ്രിൻസ് എന്ന സ്ഥലത്ത് ബസ് ഹൈജാക്കിംഗിനിടെ ആയുധധാരികളായ തോക്കുധാരികൾ ബന്ദികളാക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹെയ്തിയിൽ സന്യാസിനികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ആളുകളെ തട്ടിക്കൊണ്ടുപോയതില്‍ ദുഃഖമുണ്ടെന്നും അവരുടെ മോചനത്തിനായി അഭ്യർത്ഥിക്കുകയാണെന്നും രാജ്യത്ത് സാമൂഹിക ഐക്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group