അജ്‌മേറില്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാനെത്തിയ കേരള പോലീസിനു നേരെ വെടിവയ്പ്; 2 പ്രതികള്‍ പിടിയില്‍

അജ്‌മേറില്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാനെത്തിയ കേരള പോലീസിനു നേരെ വെടിവയ്പ്. ആലുവ സ്‌റ്റേഷനില്‍ നിന്നുള്ള എസ്.ഐ ശ്രീലാല്‍, സിപിഒമാരായ മാഹിംഷാ, അമീര്‍, അഫ്‌സല്‍, മനോജ് എന്നിവര്‍ക്ക് നേരെയാണ് കവര്‍ച്ചാ സംഘം വെടിവച്ചത്. ആര്‍ക്കും പരിക്കില്ല. പ്രതികളില്‍ രണ്ടു പേരെ അജ്‌മേര്‍ പോലീസിന്റെ സഹായത്തോടെ പിടികൂടി.

ആലുവയിലും പരിസര പ്രദേശത്തും സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികളെ തേടിയാണ് ആലുവയില്‍ നിന്നുള്ള പോലീസ് സംഘം രാജസ്ഥാനിലെ അജ്‌മേറില്‍ എത്തിയത്. കവര്‍ച്ച, ഭീഷണിപ്പെടുത്തി പണംതട്ടല്‍ തുടങ്ങി വിവധ കേസുകളില്‍ പ്രതികളാണ്.

പ്രതികളില്‍ നിന്ന് രണ്ട് കള്ളത്തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുത്തു. ഉത്തരാഖണ്ഡുകാരായ ഷെഹ്നാസ്, സാജിദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആലുവയില്‍ നിന്ന് 40 പവന്‍ ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 80 പവനിലേറെ സ്വര്‍ണമാണ് സംഘം കവര്‍ച്ച ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group