തൃശൂർ: ഉറങ്ങുന്നതിനിടെ സമീപം വച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലില്‍ പാറാട്ട് കാസിമിന്റെ വീട്ടില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്.
കാസിമിന്റെ മകൻ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
വലിയ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണർന്ന ഫഹീം എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. കിടക്ക ഭാഗികമായി കത്തിയ നിലയിലാണുള്ളത്. റെഡ്മി കമ്ബനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല.
ഇതിന് മുമ്ബും തൃശൂരില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ (70) ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. രാവിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുന്നതിനിടെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടർന്നതോടെ ഹോട്ടലിലെ ജീവനക്കാർ ഇടപെട്ട് തീയണച്ചു. പഴയ ഫോണ്‍ ആയതിനാല്‍ ബാറ്ററി പൊട്ടിത്തെറിച്ചതായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group