ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂർ കലാപവിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസം ട്രിബ്യൂൺ എന്ന ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. കലാപത്തിൽ കേന്ദ്രസർക്കാർ സമയോചിതമായി ഇടപെടൽ നടത്തി. മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടലാണെന്നുമാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.
മുൻപ് മണിപ്പൂരിലെ സാഹചര്യം അതിരൂക്ഷമായ ഘട്ടത്തിൽ പാർലമെന്റിൽ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുകയും തുടർന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തിൽ പാർലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും അഭിമുഖങ്ങളിലോ, പൊതുവേദികളിലോ മണിപ്പൂർ വിഷയത്തിൽ മോദി ഇതുവരെയും മൗനം പാലിക്കുകയായിരുന്നു. ആദ്യമായാണ് മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും മാധ്യമങ്ങളോടു സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group