ദൈവത്തിന്റെ പിതൃസഹജമായ ആർദ്രതയിലേക്ക് നമ്മെ നയിക്കുന്ന മാർഗമാണ് മറിയത്തിന്റെ മാതൃത്വം : ഫ്രാൻസിസ് മാർപാപ്പ

“ പരിശുദ്ധ കന്യകാ മറിയത്തിന്റെ മാതൃത്വം ദൈവത്തിന്റെ പിതൃസഹജമായ ആർദ്രതയിലേക്കു നമ്മെ നയിക്കുന്ന, ഏറ്റവും നേരിട്ടുള്ളതും എളുപ്പവുമായ മാർഗമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

നമ്മുടെ അമ്മ നമ്മെ പിതാവിന്റെ പ്രിയപ്പെട്ട മക്കളാക്കുകയും സ്നേഹത്തിന്റെ കൂടാരങ്ങളാക്കുകയും ചെയ്യുന്ന, അതിരുകളില്ലാത്ത ദാനമായ വിശ്വാസത്തിന്റെ ആരംഭത്തിലേക്കും അതിന്റെ ഹൃദയത്തിലേക്കും നയിക്കുന്നു” – മംഗളവാർത്താ തിരുനാളിനോടനുബന്ധിച്ചുള്ള സന്ദേശത്തിൽ പാപ്പ പറഞ്ഞു.

ആഗോള കത്തോലിക്കാസഭ മാർച്ച് 25-ാം തീയതിയാണ് മംഗളവാർത്താ തിരുന്നാൾ ആഘോഷിക്കുന്നത്. ഈ വർഷം ഈ തിരുനാൾ വിശുദ്ധ വാരത്തിലായതിനാൽ ലത്തീൻ ആരാധനാക്രമത്തിൽ ഏപ്രിൽ എട്ടിനാണ് അനുസ്മരിക്കപ്പെട്ടത്. സ്വർഗത്തിൽ നിന്ന് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് മാതാവിനോട് യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞ സംഭവമാണ് മംഗളവാർത്താ തിരുനാളായി തിരുസഭ ആഘോഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group