കൊച്ചിയിലെ വനിതാ ഹോസ്റ്റലില്‍ ഇരുപത്തിരണ്ടുകാരിക്ക് ക്രൂരമര്‍ദ്ദനം; എട്ട് യുവതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: വനിതാ ഹോസ്റ്റലില്‍ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ എട്ട് യുവതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കലൂർ ലിങ്ക് റോഡില്‍ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിലെ അന്തേവാസികള്‍ക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇതേ ഹോസ്റ്റലില്‍ താമസിക്കുന്ന വയനാട് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ഹോസ്റ്റലിന് പുറത്ത് രാത്രിയില്‍ യുവാക്കള്‍ തമ്മില്‍ നടന്ന കയ്യാങ്കളിയുടെ പേരില്‍ തന്നെ അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച്‌ മർദ്ദിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് ഒരു സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് പരാതിക്കാരിയായ യുവതി. പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നുണ്ട്. ഇതിനാല്‍ രാത്രി 11മണിയാകുമ്ബോഴാണ് ഇവർ ഹോസ്റ്റലില്‍ തിരിച്ചെത്തിയിരുന്നത്. സംഭവത്തിന് ഏതാനും ദിവസംമുമ്ബ് യുവതി എത്തിയതിന് പിന്നാലെ ഹോസ്റ്റലിന് പുറത്ത് യുവാക്കള്‍ തമ്മില്‍ കൈയാങ്കളി നടന്നിരുന്നു.

ഈ അടിപിടി പരാതിക്കാരിയുടെ പേരിലായിരുന്നുവെന്ന് പ്രതികള്‍ ആരോപിച്ചു. ഇതിനെ ചോദ്യംചെയ്ത യുവതിയെ എട്ടുപേർ ചേർന്ന് ഹോസ്റ്റലിന് മുന്നിലെ പടിക്കെട്ടില്‍ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച്‌ മർദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. കേസ് തുടരന്വേഷണത്തിനായി വനിതാ പൊലീസിന് കൈമാറും.

പ്രതികളുടെ മൊഴി വൈകാതെ രേഖപ്പെടുത്തും. അതേസമയം, ഇരുപത്തിരണ്ടുകാരിക്കെതിരെ പ്രതികളും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. യുവാക്കള്‍ എന്തിന് വന്നു, പരസ്പരം സംഘർഷമുണ്ടാക്കിയതിന് കാരണമെന്ത് തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group